ശബരിമല: വൃശ്ചികപ്പുലരി മുതല്‍ അയ്യപ്പസന്നിധിയില്‍ ഭഗവാന് പാദപൂജ ചെയ്യാന്‍ എ.വി. ഉണ്ണികൃഷ്ണന് നമ്പൂതിരിക്കും മാളികപ്പുറത്ത് ദേവീപൂജയ്ക്കായി അനീഷ് നമ്പൂതിരിക്കും നിയോഗം.
ശബരിമല മേല്‍ശാന്തിയായി ചാലക്കുടി കൊടകര മംഗലത്ത് അഴകത്ത്മനയില് എ.വി. ഉണ്ണികൃഷ്ണന് നമ്പൂതിരിയേയും മാളികപ്പുറം മേല്‍ശാന്തിയായി കൊല്ലം മൈനാഗപ്പള്ളി കല്ലേലിഭാഗം വരിക്കംഇല്ലത്ത് അനീഷ് നമ്പൂതിരിയേയും തെരഞ്ഞെടുത്തു.
രാവിലെ ഉഷപ്പൂജയ്ക്കു ശേഷം സന്നിധാനത്തും, മാളികപ്പുറത്തുമാണ് മേല്‍ശാന്തി നറുക്കെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: