രാജ്യം ഇനി ലക്ഷ്യമിടേണ്ടത് ആരോഗ്യ വിപ്ലവത്തിന്

Tuesday 17 October 2017 5:06 pm IST

ന്യൂദല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ(AIIA)പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ആയുര്‍വേദത്തിന്റെ വളര്‍ച്ചയ്ക്കായി കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി  പറഞ്ഞു. രാജ്യത്ത് ആരോഗ്യ വിപ്ലവത്തിനു സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ജില്ലകളിലും ആയുര്‍വേദ ആശുപത്രികള്‍ സ്ഥാപിക്കാനാണ് ആയുഷ് മന്ത്രാലയം ലക്ഷ്യമിടുന്നത് . മൂന്നുവര്‍ഷം കൊണ്ട് അറുപത്തിയഞ്ചിലധികം ആയുര്‍വേദ ആശുപത്രികള്‍ സ്ഥാപിച്ചെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കഴിഞ്ഞ മുപ്പത് വര്‍ഷമായി വിവരസാങ്കേതിക വിനിമയ രംഗത്ത് വിപ്ലവമുണ്ടായി. ഇനി നമ്മള്‍ ആരോഗ്യ വിപ്ലവം ലക്ഷ്യമിടണം. യോഗയുടേയും ആയുര്‍വേദത്തിന്റെയും വളര്‍ച്ചയ്ക്കായി സ്വകാര്യ മേഖലയില്‍ നിന്നും സംഭാവനകള്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ആയുര്‍വേദത്തിന്റെ ഗുണമേന്മ നിരവധിയാണ്. ആയുര്‍വേദത്തില്‍ അവഗാഹമുള്ളവര്‍ ആയുര്‍വേദത്തില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിക്കും. യോഗയും ആയുര്‍വേദവും സൈനികരുടെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കും. ആയുര്‍വേദം ഒരു മെഡിക്കല്‍ സയന്‍സ് മാത്രമല്ല. അത് സമൂഹത്തിന്റെയും പരിസ്ഥിതിയുടേയും ആരോഗ്യം കൂടി സംരക്ഷിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. നിലവിലുള്ള ആയുര്‍വേദ പഠനരീതി പരിഷ്കരിക്കണം. മികച്ച രീതിയില്‍ ആയുര്‍വേദ മരുന്നുകള്‍ പാക്ക് ചെയ്ത് വേണം വിതരണം ചെയ്യാന്‍. പൈതൃകം നഷ്ടപ്പെടുത്തിയാല്‍ ഒരു രാജ്യത്തിനും പുരോഗതി കൈവരിക്കാനാകില്ല. ആ പൈതൃകം നാം കുറേക്കാലത്തേക്ക് മറന്നു. അത് ഇപ്പോള്‍ നാം വീണ്ടും ഓര്‍ത്തെടുക്കാന്‍ തുടങ്ങി. യോഗ ഇന്ന് ലോകമെമ്പാടും വ്യാപിച്ചു. രാജ്യത്തെ എല്ലാ ജില്ലകളിലും ഒരു നല്ല ആശുപത്രിയെങ്കിലും ഉണ്ടാവണം. അവിടെ ആയുര്‍വേദം ഉള്‍പ്പടെയുള്ള പാരമ്പര്യ ചികിത്സാ സൗകര്യവും ലഭ്യമാകണം. ഇതിനായുള്ള ദൗത്യത്തിലാണ് ആയുഷ് മന്ത്രാലയം. ഇതിന്പുറമെ, മരുന്ന് ചെടികള്‍ നടുമെന്നും അതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓള്‍ ഇന്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍സയന്‍സിന്റെ മാതൃകയിലാണ് എഐഐഎയും നിലകൊളളുന്നത്. രണ്ടു സ്ഥാപനങ്ങളും ആയുര്‍വേദ ചികിത്സാരീതികളേയും ആധുനിക ചികിത്സകളേയും സംയോജിപ്പിച്ചുകൊണ്ടുളള പ്രവര്‍ത്തനത്തിന് ഉത്തേജനം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.