ആര്‍എസ്എസ് നേതാവിനെ വെടിവെച്ചു കൊന്നു

Tuesday 17 October 2017 8:59 pm IST

ലുധിയാന: ആര്‍എസ്എസ് നേതാവ് രവീന്ദര്‍ ഗൊസെയ്‌നെ(60) അക്രമികള്‍ വെടിവെച്ചുകൊന്നു. രാവിലെ ജോധേവാളിലെ ഗഗന്‍ ദീപ് കോളനിയിലെ വീടിനു പുറത്തുവച്ചാണ് അരുംകൊല. ബൈക്കിലെത്തിയ അക്രമികള്‍ വീടിനു പുറത്തിരിക്കുകയായിരുന്ന ഗൊസെയ്നു നേരെ രണ്ടു വെടിയുണ്ടകളാണ് ഉതിര്‍ത്തത്. വെടിയേറ്റ്അവിടെത്തന്നെ മരിച്ചു വീണു. മോഹന്‍ ശിഖ ശാഖാമുഖ്യശിക്ഷകായിരുന്നു. പ്രാതശ്ശാഖ കഴിഞ്ഞ് രാവിലെ ഏഴു മണിയോടെ മടങ്ങിയെത്തി വീടിനു പുറത്ത് രണ്ടു പേരക്കുട്ടികള്‍ക്കൊപ്പം ഇരിക്കുകയായിരുന്നു. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ കൊലയാളികളുടെ ചിത്രം പോലീസ് കണ്ടെടുത്തിട്ടുണ്ട്. പോലീസ് പ്രതികളുടെ ചിത്രം പുറത്തുവിട്ടു. ഗൊസെയ്‌ന് ഒരു തരത്തിലുളള ഭീഷണിയും ഉണ്ടായിരുന്നിെല്ലന്ന് ബന്ധുക്കളും ആര്‍എസ്എസ് നേതാക്കളും പറഞ്ഞു. പോലീസിന്റെ അനാസ്ഥ കാരണം ഹിന്ദു നേതാക്കള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.