ജനരക്ഷായാത്ര അനന്തപുരിയിലേക്ക്
ബലിദാനി മണ്ണന്തല രജ്ഞിത്തിന്റെ ഭവനത്തിൽ എത്തിയ കുമ്മനം രാജശേഖരൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു.
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര തിരുവനന്തപുരത്തെ ശ്രീകാര്യത്ത് നിന്നും അനന്തപുരിയിലേക്ക് പുറപ്പെട്ടു. ജില്ലയില്‍ ആദ്യമായി മാര്‍ക്സിസ്റ്റ് ഭീകരതയ്ക്ക് ഇരയായ ബലിദാനി ശ്രീകാര്യം ചെറുവയ്ക്കല്‍ ഗംഗാധരന് നായര്‍ നഗറില്‍ രാവിലെ 10.30ന് കേന്ദ്ര തുറമുഖ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന് യാത്ര ഉദ്ഘാടനം ചെയ്തു.
അരലക്ഷത്തിലധികം പേര് അണിനിരക്കുന്ന പദയാത്ര ഇന്ന് വൈകുന്നേരത്തോടെ സമാപിക്കും സമാപനത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കും. പട്ടം മുതല്‍ പാളയം വരെ അമിത് ഷാ പ്രവര്‍ത്തകരെ തുറന്ന ജീപ്പില്‍ അഭിവാദ്യം ചെയ്യും. പാളയം മുതല്‍ പുത്തരിക്കണ്ടം വരെ അദ്ദേഹം പദയാത്രയില്‍ അണിചേരും. പുത്തരിക്കണ്ടം മൈതാനിയിലെ കല്ലംപള്ളി രാജേഷ് നഗറിലാണ് സമാപനം.
സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട മണ്ണന്തല രഞ്ജിത്തിന്റെയും കല്ലംപള്ളി രാജേഷിന്റെയും വീടുകള്‍ കുമ്മനം രാജശേഖരനും ദേശീയ നേതാക്കളും രാവിലെ സന്ദര്‍ശിച്ചിരുന്നു.