അഞ്ചല്‍: റബ്ബര്‍ഷീറ്റ് മോഷണ കേസിലെ പ്രതി അറസ്റ്റില്‍. ആര്‍ച്ചലില്‍ ജിജോഭവനില്‍ ജിജോ(27)യെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്ത്. ആര്‍ച്ചല്‍ സ്വദേശി അലക്സിന്റെ വീട്ടില്‍നിന്നും നിരന്തരം റബര്‍ഷീറ്റ് മോഷ്ടിച്ചു കടത്തുകയും മോഷ്ടാവിനെ കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് ക്യാമറ സ്ഥാപിക്കുകയും ചെയ്തരന്നു. സിസിടിവി ദൃശ്യം പരിശോധിച്ച് ജിജോയാണ് മോഷ്ടാവെന്ന് അറിയുന്നത്. ഒളിവില്‍പോയ പ്രതി പുനലൂരിലെ ബാറിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നു പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂട്ടുകയായിരുന്നു. പുനലൂര്‍ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ പീഡന കേസുള്ളതായിയും അഞ്ചല്‍ എസ്ഐ പി.എസ്.രാജേഷ് പറഞ്ഞു. കോടതി പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: