ചെങ്കടലില്‍ ഭൂചലനം

Tuesday 17 October 2017 2:40 pm IST

ജിദ്ദ: സൗദിയിലെ ചെങ്കടലില്‍ ഭൂചലനം. ജിദ്ദ നഗരത്തില്‍ നിന്ന് 91 കിലോമീറ്റര്‍ മാറി റിക്ടര്‍ സ്‌കെയിലില്‍ 3 ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സൗദി അറേബ്യയിലെ ജിയോളജിക്കല്‍ സര്‍വ്വേയുടെ ഉപകരണങ്ങളാണ് ഭൂചലനം രേഖപ്പെടുത്തിയതെന്നും നഗരത്തില്‍ നിന്ന് തെക്കുമാറി നടുക്കടലില്‍ 20.88 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്നും സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു.