പോത്തന്‍കോട്: ഹര്‍ത്താലില്‍ പോത്തന്‍കോട് സമരാനുകൂലികള്‍ പോലീസിനെ ആക്രമിച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിനെ ചോദ്യംചെയ്ത പോലീസുദ്യോഗസ്ഥര്‍ക്ക് നേരെയാണ് ഒരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം നടത്തിയത്. കൂടുതല്‍ പോലീസ് എത്തിയയോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയി. സംഘര്‍ഷത്തില്‍ ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സ്ഥലത്തെ വ്യാപാര സ്ഥാപനങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടപ്പിച്ചു. അക്രമസംഭവങ്ങളെ നേരിടുന്നതിന് ജാഗ്രത പാലിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രദ്ദേശത്ത് പോലീസ് സംരക്ഷണമുണ്ടായിരുന്നു. ആക്രമണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോത്തന്‍കോട് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: