വിഴിഞ്ഞം: രോഗിയുമായി പോയ 108 ആംബുലന്‍സില്‍ തെറ്റായദിശയില് വന്ന കെഎസ്ആര്‍ടിസി ബസിടിച്ചു. ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മറ്റൊരു ആംബുലന്‍സില്‍ 108 ല്‍ ഉണ്ടായിരുന്ന രോഗിയെ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ആഴാകുളത്താണ് സംഭവം. വിഴിഞ്ഞം തിയേറ്റര്‍ ജംഗ്ഷനു സമീപം നടന്ന അപകടത്തില്‍ പരിക്കേറ്റ ആളുമായി മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്. വിഴിഞ്ഞം ആശുപത്രിയിലെ ആംബുലന്‍സിലാണ് ഗുരുവായൂരില്‍ നിന്ന് വിഴിഞ്ഞത്തേക്ക് വന്ന ഫാസ്റ്റ്പാസഞ്ചര്‍ ബസ് ഇടിച്ചത്. കോവളം ഭാഗത്തു നിന്നുവന്ന ബസ് റോഡിന്റെ വലതുവശത്തുകൂടി ഹമ്പ് ചാടി കടന്നു പോകവെയാണ് എതിര്‍ദിശയില്‍ വന്ന ആംബുലന്‍സില്‍ ഇടിച്ചത്. നേരിട്ടുള്ള ആഘാതം ഒഴിവാക്കാന്‍ റോഡിനു ഇടത്തുവശത്തേക്ക് ചേര്‍ത്തു ആംബുലന്‍സ് ഒതുക്കിയിരുന്നു. എങ്കിലും ബസിന്റെ മുന്‍വശം ആംബുലന്‍സിനു വലത്തുവശത്ത് പിന്നിലായി ഇടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: