പേരൂര്‍ക്കട: ഇരപ്പുകുഴിയില്‍ കുടിവെള്ളപൈപ്പ് പൊട്ടി ജലവിതരണം മുടങ്ങി. പേരൂര്‍ക്കട സെക്ഷനില്‍ നിന്ന് പൂമല്ലിയൂര്‍ക്കോണം വഴി കുടപ്പനക്കുന്നിലേക്കു ജലമെത്തിക്കുന്ന 280 എംഎം പിവിസി ലൈനാണ് പൊട്ടിയത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് വന്‍ശബ്ദത്തില്‍ പൈപ്പ് പൊട്ടിയത്. നാലുദിവസം മുമ്പ് റോഡിന്റെ വശത്തായി പൈപ്പ് പൊട്ടിയൊഴുകുന്നത് നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റിയില്‍ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. വെള്ളത്തിന്റെ മര്‍ദ്ദം കൂടിയാണ് ഇന്നലെ ഉച്ചയ്ക്ക് പൈപ്പ് പൊട്ടിയത്. പൈപ്പിന്റെ പണി തുടങ്ങിയെങ്കിലും ഇന്നു വൈകിട്ടു മാത്രമേ ജലവിതരണം സാധാരണനിലയിലാകൂ. പൈപ്പിന്റെ പണി നടക്കുന്നതിനാല്‍ വാല്‍വ് അടച്ചിട്ടുണ്ട്. മുക്കോല, അമ്പഴംകോട്, പ്രണതി ഗാര്‍ഡന്‍സ്, മണ്ണന്തല, കേരളാദിത്യപുരം, മരുതൂര്‍ ഭാഗങ്ങളില്‍ ജലവിതരണം പൂര്‍ണമായി മുടങ്ങുമെന്നു വാട്ടര്‍അതോറിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: