കണ്ണൂര്‍: മൂന്ന് ദിവസമായി കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന റവന്യൂ ജില്ലാ സ്കൂള്‍ കായിക മേളയില്‍ 24 ഗോല്ഡും 8 വെള്ളിയും 11 വെങ്കലവുമുള്‍പ്പടെ 175 പോയിന്റ് നേടി കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല ചാമ്പ്യന്മാരായി. 9 സ്വര്‍ണ്ണവും 10 വെള്ളിയും 14 വെങ്കലവുമായി 102 പോയിന്റ് നേടിയ പയ്യന്നൂര്‍ ഉപജില്ല രണ്ടാം സ്ഥാനവും 10 സ്വര്‍ണ്ണവും 9 വെള്ളിയും 11 വെങ്കലവുമുള്‍പ്പടെ 96 പോയിന്റ് നേടിയ തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ല മൂന്നാം സ്ഥാനവും നേടി. 15 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നായി 141 ഇനങ്ങളില്‍ രണ്ടായിരത്തിയഞ്ഞൂറോളം മത്സരാര്‍ഥികളാണ് കായികമേളയില്‍ മാറ്റുരച്ചത്. ഇന്നലെ വൈകുന്നേരം 4 മണിക്ക് നടന്ന സമാപന സമ്മേളനത്തില്‍ പി.കെ.ശ്രീമതി എംപി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: