ഇന്ത്യയുടെ ആദ്യ ഒളിമ്പിക് നീന്തല്‍താരം ഷംസേര്‍ ഖാന്‍ അന്തരിച്ചു

Tuesday 17 October 2017 4:57 pm IST

ഗുണ്ടൂര്‍: നീന്തല്‍ ഒളിമ്പിക് നീന്തല്‍താരം ഷംസേര്‍ ഖാന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ റീപാലിനടുത്തുള്ള കൈതപെള്ളയിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. 1956 ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച നീന്തല്‍ താരമാണ് ഖാന്‍. 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ, ബ്രസ്റ്റ് സ്ട്രോക്ക് ഇനങ്ങളില്‍ പങ്കെടുത്ത ഖാന്‍ നാലാം സ്ഥാനം നേടിയിരുന്നു. 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ സ്ട്രോക്കില്‍ ദേശീയ റെക്കോര്‍ഡ് സൃഷ്ടിച്ചാണ് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അദ്ദേഹം യോഗ്യതനേടിയത്. ബട്ടര്‍ഫ്‌ളൈ, ബ്രസ്റ്റ് സ്ട്രോക്ക് ഇനങ്ങളില്‍ അദ്ദേഹം സ്ഥാപിച്ച റെക്കോര്‍ഡുകള്‍ ഇന്നും തിരുത്തപ്പെടാതെ തുടരുകയാണ്. ഇന്ത്യന്‍ സൈനികനായിരുന്ന ഷംസേര്‍ ഖാന്‍ സൈനികസേവനത്തിനിടെയാണ് കായികരംഗത്തും കുതിപ്പ് തുടര്‍ന്നത്. 1946 മുതല്‍ ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ഖാന്‍ 1962ല്‍ ഇന്ത്യ-ചൈന യുദ്ധത്തിലും1971-ലെ ഇന്ത്യ-പാക് യുദ്ധത്തിലും പങ്കെടുത്തു. 24 വര്‍ഷത്തോളം സൈന്യത്തില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം 1973 ലാണ് വിരമിച്ചത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഖാന്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടിലായിരുന്നു ഷംസേര്‍ ഖാന്‍. അവസാനകാലത്ത് ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ പോലും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ കഷ്ടപ്പെടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.