മധുര ദീപാവലി

Tuesday 17 October 2017 6:20 pm IST

ഇന്ന് ദീപാവലി. ദീപങ്ങളുടെ മാത്രം ഉത്സവല്ല ഈ ദിനം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേരുമ്പോള്‍ മധുരം വിളമ്പി ആഹ്ലാദവും സന്തോഷവും പങ്കിടുന്നതും ദീപാവലി ദിനത്തിന്റെ സവിശേഷതയാണ്. ബേക്കറിയില്‍ നിന്നും മധുരം വാങ്ങുന്നതിന് പകരം വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന എത്രയെത്ര മധുര പലഹാരങ്ങളുണ്ട്. സ്വീറ്റ് ബര്‍ഫി, ഗുലാബ് ജാമുന്‍, മൈസൂര്‍ പാക് അങ്ങനെ ആ നിര നീളുന്നു. സ്വീറ്റ് ബര്‍ഫി ചേരുവകള്‍: കടലമാവ്: അര കപ്പ് പഞ്ചസാര: ഒരു കപ്പ് പാല്‍: അര കപ്പ് നെയ്യ് : അര കപ്പ് തേങ്ങ ചിരകിയത് : അര കപ്പ് ബദാം: അര കപ്പ് തയ്യാറാക്കുന്ന വിധം പാന്‍ അടുപ്പത്തു വച്ച് ചൂടാക്കുക. ചെറുതായി ചൂടായി കഴിയുമ്പോള്‍ കാല്‍ ടീ സ്പൂണ്‍ നെയ്യ് ഒഴിക്കുക. നെയ്യ് ചൂടാകുമ്പോള്‍ കടലമാവ് ഇതിലേക്ക് ചേര്‍ക്കുക. ചുവന്ന നിറമാകുന്നതു വരെ വറുക്കണം. നിറം മാറിക്കഴിയുമ്പോള്‍ ഈ മിശ്രിതത്തിലേക്ക് പാല്‍ ചേര്‍ക്കുക. തുടര്‍ച്ചയായി ഇളക്കുക. തുടര്‍ന്ന് പഞ്ചസാര ചേര്‍ക്കുക. പാലില്‍ പഞ്ചസാര നന്നായി കലങ്ങുന്നതുവരെ തുടര്‍ച്ചയായി ഇളക്കണം. അതിനു ശേഷം, ഇതിലേക്ക് നെയ്യും തേങ്ങയും ചേര്‍ത്ത് ഇളക്കുക. പാകം ചെയ്യുമ്പോള്‍ ഇളം ചൂടാണ് നല്ലത്. മിശ്രിതം ഒരു വിധം കട്ടിയാകുമ്പോള്‍ വേറൊരു പാത്രത്തിലേക്കു മാറ്റി തണുക്കാന്‍ വെയ്ക്കുക. തണുത്തു കഴിയുമ്പോള്‍ മുകളില്‍ ബദാം വിതറി കഴിക്കാം. അവല്‍ വിളയിച്ചത് ചേരുവകള്‍: അവല്‍: അര കിലോഗ്രാം ശര്‍ക്കര: അര കിലോഗ്രാം തേങ്ങ: ഒന്ന് പൊട്ടുകടല: 50 ഗ്രാം ചെറുപയര്‍ പരിപ്പ്: 50 ഗ്രാം എള്ള്-10 ഗ്രാം ഏലയ്ക്കാപ്പൊടി ആവശ്യത്തിന് നെയ്യ്-ഒരു സ്പൂണ്‍ തയ്യാറാക്കുന്ന വിധം തേങ്ങ തിരുമ്മിയതും ചേര്‍ത്ത് അവല്‍ നന്നായി യോജിപ്പിക്കുക. ശര്‍ക്കര പാനിയില്‍ ചെറുപയര്‍ പരിപ്പ് അര മണിക്കൂര്‍ കുതിര്‍ത്ത് നെയ്യില്‍ വറുത്ത് കോരുക. എള്ള് വൃത്തിയാക്കി നെയ്യില്‍ വറുത്ത് കോരുക. ശര്‍ക്കരപാനി അടുപ്പില്‍ വച്ച് രണ്ട് നൂല്‍ പരുവമാകുമ്പോള്‍ അവല്‍ യോജിപ്പിച്ചതും പൊട്ടുകടല, ചെറുപയര്‍ പരിപ്പ് വറുത്തത്, എള്ള് എന്നിവ നന്നായി ഇളക്കി വാങ്ങിവയ്ക്കുക. ആവശ്യത്തിന് ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഉപയോഗിക്കുക. ഗുലാബ് ജാമുന്‍ ചേരുവകള്‍ പഞ്ചസാര: അര കിലോ ബേബി മില്‍ക്ക് പൗഡര്‍ : ഒരു കപ്പ് മൈദ: മൂന്ന് ടേബിള്‍ സ്പൂണ്‍ ബേക്കിങ് പൗഡര്‍: കാല്‍ ടീ സ്പൂണ്‍ കോണ്‍ഫ്‌ലവര്‍: രണ്ട് ടേബിള്‍ സ്പൂണ്‍ സോഡാപ്പൊടി: കാല്‍ ടീ സ്പൂണ്‍ നാരങ്ങാനീര്: കാല്‍ ടീ സ്പൂണ്‍ ഏലയ്ക്കാപ്പൊടി: അര ടീ സ്പൂണ്‍ റോസ് വാട്ടര്‍: ഒന്നര ടീ സ്പൂണ്‍ എണ്ണ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം കുഴിഞ്ഞ പാത്രത്തില്‍ മൂന്ന് കപ്പ് വെള്ളം തിളപ്പിക്കുക. തിളച്ചവെള്ളത്തില്‍ പഞ്ചസാര അലിയിക്കുക. ഇതില്‍ അര ടീസ്പൂണ്‍ നാരങ്ങാനീര്, റോസ് വാട്ടര്‍, ഏലക്കാപ്പൊടി എന്നിവ ചേര്‍ത്ത് ചെറുതീയില്‍ വീണ്ടും തിളപ്പിക്കുക. ഗുലാബ് ജാമുന് ആവശ്യമായ സിറപ്പ് ഇങ്ങനെ തയ്യാറാക്കാം. മൈദയില്‍ ബേക്കിങ് പൗഡര്‍ ചേര്‍ത്ത് യോജിപ്പിക്കുക. ഇതില്‍ കോണ്‍ഫ്‌ലവര്‍, മില്‍ക്ക് പൗഡര്‍,സോഡാപ്പൊടി എന്നിവ ചേര്‍ത്ത് മൂന്നോ നാലോ ടീസ്പൂണ്‍ വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. ഒട്ടുന്ന പാകമാകുമ്പോള്‍ ഇതില്‍ കുറച്ച് എണ്ണ ചേര്‍ത്ത് വീണ്ടും കുഴയ്ക്കുക. ഇതില്‍ നിന്നും കുറച്ച് മാവ് കയ്യിലെടുത്ത് നെയ്യോ എണ്ണയോ പുരട്ടി മാര്‍ദ്ദവമുള്ള ഉരുളകളായി ഉരുട്ടിയെടുക്കുക. പിന്നീട് ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് വറുക്കാന്‍ ആവശ്യമായ എണ്ണ ഒഴിക്കുക. നന്നായി ചൂടായിക്കഴിഞ്ഞാല്‍ തീ കുറച്ചുവച്ച് ഉരുട്ടി വച്ചിരിക്കുന്ന ഉരുളകളില്‍ നിന്ന് നാലോ അഞ്ചോ ഉരുളകള്‍ വീതം ഇട്ട് നല്ല തവിട്ടു നിറം ആകുന്നതുവരെ വറുക്കണം. വറുത്ത ഉരുളകള്‍ ഉടനടി പഞ്ചസാര സിറപ്പിലേക്ക് ഇടണം. ഉരുളകളെല്ലാം ഇട്ടു കഴിഞ്ഞാല്‍ സിറപ്പ് ചെറുതീയില്‍ മൂന്ന് മിനിറ്റ് വീണ്ടും തിളപ്പിക്കണം. തണുത്തശേഷം ഉപയോഗിക്കാം. മൈസൂര്‍ പാക് ചേരുവകള്‍ കടലമാവ്: ഒരു കപ്പ് പഞ്ചസാര: ഒന്നേകാല്‍ കപ്പ് നെയ്യ്: മൂന്നു കപ്പ് വെള്ളം: ഒന്നര കപ്പ് തയ്യാറാക്കുന്ന വിധം ആദ്യം നെയ്യ് നന്നായി ഉരുക്കി വയ്ക്കുക. പിന്നീട് കടലമാവില്‍ രണ്ട് സ്പൂണ്‍ നെയ്യ് ചേര്‍ത്തിളക്കി വയ്ക്കുക. ഒരു പരന്ന പാത്രത്തില്‍ പഞ്ചസാരയും വെള്ളവും കലര്‍ത്തി നന്നായി ചൂടാക്കുക. നന്നായി ചൂടാകാന്‍ തുടങ്ങുമ്പോള്‍ കടലമാവ് ഇതിലിട്ട് ഇളക്കുക. ഇതില്‍ ഒരു സ്പൂണ്‍ നെയ്യ് ചേര്‍ക്കുക. ചെറു തീയില്‍ ഒരു വിധം കുറുകാന്‍ തുടങ്ങുമ്പോള്‍ അല്‍പ്പാല്‍പ്പം നെയ്യ് ചേര്‍ത്തിളക്കുക. നന്നായി ഇളകിയ ശേഷം ഒരു പരന്ന പാത്രത്തില്‍ ഒഴിക്കുക. അധികം തണുക്കുന്നതിനു മുമ്പായി ആവശ്യം അനുസരിച്ച് ചെറിയ കഷ്ണങ്ങളായി മുറിക്കുക. തണുത്ത ശേഷം ഉപയോഗിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.