സോണി സൈബര്‍ ഷോട്ടിന്റെ ആര്‍എക്സ് 10 IV

Tuesday 17 October 2017 6:41 pm IST

  സോണിയുടെ ആര്‍എക്സ്10 സീരീസ് ക്യാമറകളില്‍ ഡിഎസ്‌സി ആര്‍എക്സ് 10എം 4 മോഡലായ ആര്‍എക്സ്10 IV വിപണിയെലെത്തി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആര്‍എക്സ്10 III ന്റെ പിന്‍ഗാമിയാണ് ആര്‍എക്സ്10 IV. വേഗമേറിയ 0.03 സെക്കന്‍ഡ് എഎഫ് അക്വിസിഷന്‍ സമയവും 24 എഫ്പിഎസില്‍ എഎഫ്/FC ഉള്ള തുടര്‍ച്ചയായ ഷൂട്ടിങ്ങും 315 ഫേസ്-ഡിറ്റക്ഷന്‍ എഎഫ് പോയിന്റും ഉണ്ട്. തികച്ചും സവിശേഷമായ 24-600എംഎം എഫ് 2.4എഫ് 4 ഇസഡ് ഇഐഎസ്എസ് വരിയോ-സോണാര്‍ ടി ലെന്‍സ് ആണ് ഇതിനുള്ളത്. ആര്‍എക്സ്10 IV ക്യാമറയില്‍ ഡിആര്‍എഎം ചിപ്പുള്ള 1.0-ടൈപ്പ് 20.1 എംപി എക്സ്മോര്‍ ആര്‍എസ് സിമോസ് സ്റ്റാക്ക്ഡ് ഇമേജ് സെന്‍സറും കരുത്തുറ്റ ബിഐഒഎന്‍ ഇസഡ് എക്സ് ഇമേജ് പ്രൊസസ്സറും ഫ്രണ്ട് എന്‍ഡ്എല്‍എസ്‌ഐ ഉം ലഭ്യമാണ്. 24-600 എംഎം ലെന്‍സ് ശ്രേണികളിലുടനീളം സാധ്യമായ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള ചിത്രവും വീഡിയോയും സാധ്യമാക്കുന്നു. സൈബര്‍-ഷോട്ട് ക്യാമറയില്‍ ആദ്യമായി ആര്‍എക്സ്10 IV ഹൈ ഡെന്‍സിറ്റി ട്രാക്കിങ്ങ് എഎഫ് ടെക്നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പുതിയ ആര്‍എക്സ് 10 IV ക്യാമറയിലെ എഎഫ് മികവുകളില്‍ ഐഎഎഫ്, ടച്ച് ഫോക്കസ്, ഫോക്കസ് റേഞ്ച് ലിമിറ്റര്‍ എന്നിവയുടെ പതിപ്പുകള്‍ ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഎഫ് സിസ്റ്റത്തിന് അനുയോജ്യമായ ഒരു സവിശേഷതയായി ആര്‍എക്സ് 10 IV ല്‍ പൂര്‍ണ്ണ എഎഫ്/F-C ട്രാക്കിങ്ങോടെ, 24 എഫ് പിഎസ് വരെയുള്ള ഹൈ-സ്പീഡ് ഷൂട്ടിങ്ങും ലഭ്യമാണ്. ഇതിന് 249 ചിത്രങ്ങള്‍ വരെ ബഫറിങ്ങ് പരിധിയുണ്ട്. ആര്‍എക്സ്10 IV ക്ക് ഹൈ സ്പീഡ് ആന്റി-ഡിസ്റ്റോര്‍ഷന്‍ ഷട്ടറുമുണ്ട്. ഇത് വേഗത്തില്‍ നീങ്ങുന്ന വസ്തുക്കള്‍ക്കുണ്ടാകുന്ന റോളിങ്ങ് ഷട്ടര്‍ ഇഫക്ട് കുറയ്ക്കും. കൂടാതെ എല്ലാ മോഡുകളും നിശബ്ദമായി ഷൂട്ട് ചെയ്യാനും സാധിക്കും. ഇതില്‍ ഇലക്ട്രിക് ഷട്ടര്‍ പ്രവര്‍ത്തിക്കുമ്പോഴുള്ള തുടര്‍ച്ചയായ ഹൈസ്പീഡ് ഷൂട്ടിങ്ങും ഉള്‍പ്പെടുന്നു. ടച്ച് ഫോക്കസ്, കസ്റ്റമൈസേഷന്‍ വിപുലമാക്കുന്നതിന് ''മൈ മെനു'' ഫങ്ഷണാലിറ്റി ചേര്‍ത്തിട്ടുണ്ട്. ഇത് സാധാരണ ഉപയോഗിക്കുന്ന 30 മെനു ഇനങ്ങള്‍ കസ്റ്റം രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുന്നു. വീഡിയോ ഷൂട്ടിങ്ങ് അനുഭവം മെച്ചപ്പെടുത്തുന്നതിന് ഒരു പുതിയ മൂവി സെറ്റിങ്ങ്സ് മെനുവും ചേര്‍ത്തിട്ടുണ്ട്. ആര്‍എക്സ് 10 IV പൊടിയും ഈര്‍പ്പവും പ്രതിരോധിക്കുന്നതുമാണ്. കൂടാതെ വൈ-ഫൈ, എന്‍എഫ്‌സി, ബ്ലൂട്യുത്ത് എന്നിവയും ലഭ്യമാണ്. 4 കെ മോഡില്‍ പുതിയആര്‍ എക്സ് 10 IV പിക്സല്‍ ബിന്നിങ്ങ് ഇല്ലാതെ പൂര്‍ണ്ണ പിക്സല്‍ റീഡ്ഔട്ട് ഉപയോഗിക്കും. എല്ലാ വിശദാംശങ്ങളും കൃത്യമായി ക്യാപ്ചര്‍ ചെയ്തു എന്ന് ഉറപ്പാക്കുന്നതിന് 4കെ മൂവി ഔട്ട്പുട്ടിന് ആവശ്യമായതിനേക്കാള്‍ 1.7ഃ വിശദാംശങ്ങള്‍ ക്യാപ്ചര്‍ ചെയ്യും. എക്സ്റ്റേണല്‍ മൈക്രോഫോണിനുള്ള ഇന്‍പുട്ടും, ഹെഡ്ഫോണ്‍ മോണിറ്ററിങ്ങിനുള്ള ഔട്ട്പുട്ടും ലഭ്യമാക്കുന്നു. സൂപ്പര്‍ സ്ലോ-മോഷന്‍ വീഡിയോ റെക്കോഡിങ്ങ് ദീര്‍ഘിപ്പിച്ച സമയദൈര്‍ഘ്യമായ ഏകദേശം 4 സെക്കന്‍ഡിനും (ക്വാളിറ്റി പ്രയോരിറ്റി മോഡ്) 7 സെക്കന്‍ഡിനും (ഷൂട്ട് ടൈം പ്രയോരിറ്റിയില്‍) ലഭ്യമാണ്. ആര്‍എക്സ് 10 IVയുടെ വില 1,29,990 രൂപയാണ്.