ആലപ്പുഴ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍, മദ്യം-മയക്കുമരുന്ന് ഉപയോഗം, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ ഫലപ്രദമായി തടയുന്നതിന് പോലീസും റസിഡന്‍സ് അസോസിയേഷനുകളും, സംയുക്തമായി റാപിഡ് എന്ന പേരില്‍ കൂട്ടായ്മ തുടങ്ങും.
ഇതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെ പോലീസ് ഉദ്യോഗസ്ഥരും എല്ലാ റസിഡന്‍സ് അസോസിയേഷനുകളുടെ പ്രതിനിധികളും പ്രശ്നങ്ങള്‍ പരിശോധിച്ച് ഉടന്‍തന്നെ നടപടി സ്വീകരിക്കും. കൂടാതെ മാസത്തില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും റസിഡന്‍സ് അസോസിയേഷനു കളുമായി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ യോഗം ചേരും. ജനപങ്കാളി ത്തത്തോടെ ജില്ലയിലെ ജനമൈത്രി പോലീസ് വിവരശേഖരണത്തിനായി ഭവന സന്ദര്‍ശനം നടത്തുകയാണ്.
പ്രാരംഭത്തില്‍ അമ്പലപ്പുഴ താലൂക്കില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ നൂറോളം റസിഡന്‍സ് അസോസിയേഷനുകളും പങ്കുചേരും. 18 ന് ഉച്ചകഴിഞ്ഞ് 2 ന്ടൗണ്ഹാളില് മന്ത്രി ജി.സുധാകരന് ഉദ്ഘാടനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: