ഭരണഘടന കാണാത്ത മതംമാറ്റം

Tuesday 17 October 2017 8:19 pm IST

ഒരു കമ്യൂണിസ്റ്റ്കാരന്‍ സ്വന്തം മകളുടെ വിവാഹം ഒരു അന്യമതസ്തനുമായി നടത്തിയത് റദ്ദാക്കിയതിനെതുടര്‍ന്നും, ഈശ്വരവിശ്വാസിയായ ഒരു പെറ്റമ്മ സ്വന്തം മകളെ മതംമാറ്റി ഭീകരസംഘടനയ്ക്കുവേണ്ടി പോരാടാന്‍ മറ്റൊരു രാജ്യത്തേക്ക് കടത്തികൊണ്ട് പോയതില്‍ മനംനൊന്തും സുപ്രീം കോടതിയിലെത്തിയിരിക്കുകയാണല്ലൊ. ഈ കേസിന്റെ നടത്തിപ്പിനായി ഒരു അന്യമതവിഭാഗം 81 ലക്ഷത്തോളം രൂപ പിരിച്ചുണ്ടാക്കി കേസില്‍ സഹായഹസ്തവുമായി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണത്രെ. പണത്തിന് മീതെ പരുന്തും പറക്കില്ലെന്നറിയാമല്ലൊ? 1950-ല്‍ രാഷ്ട്രം അംഗീകരിച്ച ഭരണഘടനയുടെ അന്തഃസത്ത നിര്‍ബന്ധിച്ചോ, വഞ്ചിച്ചോ, മറ്റ് രാഷ്ട്രങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യാനോ, വിഘടനപ്രവര്‍ത്തനങ്ങള്‍ക്കോ, ഭീകരവാദപിരവര്‍ത്തനങ്ങള്‍ക്കോ മതംമാറുന്നതോ മാറ്റുന്നതോ അംഗീകരിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. മാത്രമോ നമ്മുടെ ഭരണഘടനയുടെ ചട്ടക്കൂടോ താല്‍പര്യങ്ങളോ അടിസ്ഥാന പ്രമാണങ്ങളൊ രാഷ്ട്രത്തിന്റെ ഐക്യം, അഖണ്ഡത, ജനങ്ങളുടെ സമത്വം സാഹോദര്യം കുടുംബ ബന്ധങ്ങളുടെ ഊഷ്മളത എന്നിവയെ ഹനിക്കുവാന്‍ ബോധപൂര്‍വമൊ അല്ലാതെയോ പ്രോത്സാഹിപ്പിക്കുമെന്ന് തോന്നുന്നില്ല. മതേതരം എന്ന ശബ്ദത്തിന്റെ അര്‍ത്ഥവ്യാപ്തിയെക്കുറിച്ച് ഭരണഘടനയുടെ കരട് നിര്‍മാണകമ്മറ്റിയില്‍ നടന്ന സുദീര്‍ഘമായ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്ന അഭിപ്രായം മതസ്വാതന്ത്ര്യം വ്യക്തികളുടെയൊ രാഷ്ട്രത്തിന്റയൊ ആരോഗ്യപരമായ നിലനില്‍പിനും പുരോഗതിക്കും മതസ്വാതന്ത്ര്യം വിലങ്ങുതടിയാവരുത് എന്നാണ്. എന്നാല്‍ അടുത്തിടെ നടന്ന ഏതാനും മതപരിവര്‍ത്തനങ്ങള്‍ വ്യക്തികളുടെയും കുടുംബങ്ങളുടേയും സമൂഹത്തിന്റേയും തദ്വാരാ രാഷ്ട്രത്തിന്റേയും ആരോഗ്യകരമായ ഉപജീവനത്തിനും നിലനില്‍പിനും ഭീഷണിയുയര്‍ത്തിയിട്ടുണ്ടെന്ന് കാണാവുന്നതാണ്. ഇതൊരിക്കലും നമ്മുടെ ഭരണഘടനാശില്‍പികള്‍ പ്രതീക്ഷിച്ചതായിരിക്കില്ല. മതപ്രചാരണത്തെ സംബന്ധിച്ച ചര്‍ച്ചയില്‍ ഭരണഘടനാശില്‍പികള്‍ ഉദ്ദേശിച്ച മതവിഭാഗമല്ല ഇന്ന് അരങ്ങുവാഴുന്നത്. ഭരണഘടനാശില്‍പികളുടെ പരിഗണനയിലുണ്ടായിരുന്നത് ക്രിസ്ത്യന്‍ മിഷണറിമാരായിരുന്നുവെന്ന് ഡോ.എം. വി. പൈലിയുടെ 'ഇന്ത്യന്‍ ഭരണഘടന' എന്ന പുസ്തകത്തില്‍ കാണാം. പ്രചാരണം മറ്റൊരു മതത്തേയും അവഹേളിക്കുന്നതരത്തിലാവരുതെന്നും ഭരണഘടനാ ശില്‍പികള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കഴിഞ്ഞ 67 വര്‍ഷംകൊണ്ട് ഹൈന്ദവജനത ഏകദേശം 20% കണ്ട് കുറഞ്ഞിട്ടുണ്ട്. ഇങ്ങനെ പോയാല്‍ ബാക്കിയുള്ളത് അടുത്ത 50 വര്‍ഷങ്ങള്‍ക്ക് തികയുമോ എന്ന് സംശയമാണ്. ഈ ദുര്‍ഗ്ഗതിക്കെതിരെ ഹൈന്ദവ ജനത എന്തെങ്കിലും ചെയ്‌തേ മതിയാകൂ.

ക്യാപ്റ്റന്‍ കെ വേലായുധന്‍, കോഴിക്കോട്

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.