തെരഞ്ഞെടുപ്പിനും ആധാര്‍ മതി:മുന്‍ കമ്മീഷന്‍

Tuesday 17 October 2017 8:41 pm IST

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന തിരിച്ചറിയില്‍ കാര്‍ഡ് മാറ്റി പകരം ആധാര്‍ തന്നെ ഉപയോഗിക്കണമെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിഎസ് കൃഷ്ണമൂര്‍ത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങി നിരവധി രേഖകള്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നുണ്ട്. ഈ രീതി മാറി, ആധാര്‍ മാത്രമാകണം. അങ്ങനെയെങ്കില്‍ പല ആശയക്കുഴപ്പങ്ങളും തീരും-അദ്ദേഹം പറഞ്ഞു.