രക്തസാക്ഷി വാരാചരണം സിപിഐ ഒറ്റയ്ക്ക്

Tuesday 17 October 2017 10:12 pm IST

ആലപ്പുഴ: സിപിഎം–അക്രമത്തില്‍ പൊറുതി മുട്ടിയ സിപിഐക്കാര്‍ പുന്നപ്ര - വയലാര്‍ രക്തസാക്ഷി വാരാചരണം ഒറ്റയ്ക്കു നടത്താന്‍ തീരുമാനിച്ചു. കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റിയുടെ കീഴിലുള്ള കണ്ണര്‍കാട്, കഞ്ഞിക്കുഴി മേഖല കമ്മിറ്റികളുടേതാണ് തീരുമാനം. ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും വര്‍ഷങ്ങളായി സംയുക്തമായാണു രക്തസാക്ഷി വാരാചരണം നടത്തിയിരുന്നത്. കഞ്ഞിക്കുഴിയില്‍ അടുത്തിടെ സിപിഎമ്മുകാര്‍ സിപിഐ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയേയും കുടുംബത്തെയും വീട് കയറി അക്രമിച്ചിരുന്നു. പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ സിപിഐ ജില്ലാ നേതൃത്വം ശ്രമം നടത്തിയെങ്കിലും പ്രാദേശിക നേതൃത്വവും അണികളും വഴങ്ങിയില്ല. കഴിഞ്ഞ ദിവസം സിപിഐ പ്രാദേശിക നേതൃത്വം യോഗം ചേര്‍ന്ന് ഒറ്റയ്ക്കു വാരാചരണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 26നു പതാക ഉയര്‍ത്തല്‍, പ്രകടനം, സമ്മേളനം തുടങ്ങിയ പരിപാടികളോടെ വാരാചരണം നടത്തും. അതിനായി 70 അംഗ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.