യുവതിയുടെ മരണം ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

Tuesday 17 October 2017 8:34 pm IST

  കുമളി: കുമളി പെരിയാര്‍ കോളനിയില്‍ വീട്ടിനുള്ളില്‍ യുവതിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കുമളി പോലീസ് കേസെടുത്തു. കുമളി ചോറ്റുപാറ ചാലില്‍ വീട്ടില്‍ ശ്രീജേഷിന്റെ ഭാര്യ നീതു(26) നെയാണ് ഇന്നലെ പെരിയാര്‍ കോളനിയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തങ്കമണി കാമാക്ഷി അമ്പലമേടകത്ത് ചാലില്‍ പരേതനായ മുരളിയുടെ മകളാണ് നീതു. പിതാവിന്റെ മരണശേഷം മാതാവിനൊടൊപ്പം കുമളിയിലെ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് ചോറ്റുപാറയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും രണ്ട് വയസുള്ള കുട്ടിയുമായി കുമളിയില്‍ മാതാവിനൊപ്പം താമസം തുടങ്ങിയത്. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് യുവതിയെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ കുമളിലെ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് കുമളി പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക അന്വേക്ഷണത്തില്‍ ഭര്‍തൃപീഡനം മൂലമാണ് ആത്മഹത്യ എന്ന് കണ്ടെത്തി. ശ്രീജേഷ്, അച്ഛന്‍ വിശ്വനാഥന്‍, മാതാവ് ഓമന എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.