റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള കിരീടം ചൂടി തൊടുപുഴ സബ് ജില്ല

Tuesday 17 October 2017 8:35 pm IST

തൊടുപുഴ: തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ തൊടുപുഴ സബ്ജില്ല 329 പോയിന്റോടെ ഒന്നാമതെത്തി.151 പോയിന്റുമായി കട്ടപ്പന സബ്ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 145 പോയിന്റുമായി അടിമാലി സബ് ജില്ല മൂന്നാം സ്ഥാനം കരസ്ഥമാക്കി. നെടുങ്കണ്ടം സബ് ജില്ലയാണ് 37 പോയിന്റോടെ നാലാമതെത്തിയത്. സ്‌കൂളുകളുടെ മുന്നേറ്റം പരിശോധിച്ചാല്‍ വണ്ണപ്പുറം എസ്എന്‍എം സ്‌കൂളാണ് 272 പോയിന്റ് നേടി ഒന്നാമതെത്തിയത്. എന്‍ആര്‍ സിറ്റി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 78 പോയിന്റ് നേടി രണ്ടാമതെത്തി. ഇരട്ടയാര്‍ എസ്.റ്റി ഹയര്‍സെക്കണ്ടറി സ്‌കൂളാണ് 70 പോയിന്റോടെ മൂന്നാമതെത്തിയത്. കഴിഞ്ഞയാഴ്ച എന്‍ആര്‍ സിറ്റി ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് ജില്ലാ സ്‌കൂള്‍ കായികമേള ആരംഭിച്ചത്. മഴ ശക്തമായതിനെത്തുടര്‍ന്ന് തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ് സ്‌കൂളിലേക്ക് മത്സരം മാറ്റുകയായിരുന്നു. ഇന്നലെ തൊടുപുഴയില്‍ മത്സരം ആരംഭിച്ചപ്പോള്‍ മുതല്‍ ശക്തമായ മഴയായിരുന്നു. മഴയെ അവഗണിച്ചാണ് മത്സരങ്ങള്‍ വൈകിട്ടോടെ പൂര്‍ത്തിയാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.