പ്രതിരോധ മന്ത്രി ആന്‍ഡമാന്‍ സന്ദര്‍ശിക്കും

Tuesday 17 October 2017 8:46 pm IST

ന്യൂദല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ 18, 19 തീയതികളില്‍ ആന്‍ഡമാന്‍, നിക്കോബാര്‍ സന്ദര്‍ശിക്കും. പട്ടാളക്കാരോടും അവരുടെ കുടുംബങ്ങളോടും ഒപ്പം മന്ത്രി ദീപാവലി ആഘോഷിക്കും. കമാന്‍ഡിന്റെ ഓപ്പറേഷണല്‍ ഏരിയയും കാര്‍ നിക്കോബാറിലെ വ്യോമസേനാ താവളവും മന്ത്രി സന്ദര്‍ശിക്കും. സെല്ലുലാര്‍ ജയിലിലെ സ്വതന്ത്ര ജ്യോതിയിലും കാര്‍ നിക്കോബാറിലെ സുനാമി സ്മാരകത്തിലും മന്ത്രി പുഷ്പചക്രം അര്‍പ്പിക്കും.