ഉത്തരമില്ലാതെ കോണ്‍ഗ്രസ്

Tuesday 17 October 2017 9:47 pm IST

ന്യൂദല്‍ഹി: ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയും സോണിയയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയും തമ്മിലുള്ള ബന്ധം എന്താണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. നിശബ്ദത പാലിക്കുക വഴി തങ്ങള്‍ക്കിത് അറിയാമായിരുന്നുവെന്ന് കോണ്‍ഗ്രസ് സമ്മതിക്കുകയാണ്. ബിജെപി നേതാവും പ്രതിരോധമന്ത്രിയുമായ നിര്‍മ്മലാ സീതാരാമന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. 2012ല്‍ വാദ്രയുടെ പേരില്‍ രണ്ടു വിമാനടിക്കറ്റുകളാണ് ബുക്ക് ചെയ്തിരുന്നത്. അവയുടെ പണം നല്‍കിയത് ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയാണ്. ഇയാള്‍ നാളുകളായി ഒളിവിലാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിശബ്ദത പാലിക്കുകയാണ്. വാദ്രയും ഭണ്്ഡാരിയും തമ്മിലുള്ള ബന്ധം കോണ്‍ഗ്രസ് വ്യക്തമാക്കണം. സ്വിറ്റ്‌സര്‍ലണ്ടിലെ പിലാറ്റസ് എന്ന കമ്പനിയില്‍ നിന്ന് ജെറ്റ് പരിശീലന വിമാനം വാങ്ങിയതിലെ അഴിമതി കേന്ദ്രം അന്വേഷിച്ചുവരികയാണ്. ഈ അഴിമതിയില്‍ പങ്കുള്ളയാളാണ് ഭണ്ഡാരി. അന്വേഷണം മുറുകിയതോടെയാണ് ഇയാള്‍ മുങ്ങിയത്. സ്വിറ്റ്‌സര്‍ലണ്ടിലെ സൂറിച്ചിലേക്കാണ് ഇയാള്‍ വാദ്രക്കും മറ്റൊരാള്‍ക്കുമായി രണ്ടു സീറ്റുകള്‍ ബുക്ക് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.