ബിഎസ്എന്‍എല്‍: മൊബൈല്‍ ഫോണ്‍ വ്യാപാരികളുടെ സമരം ഒത്തുതീര്‍പ്പായി

Tuesday 17 October 2017 9:47 pm IST

കോഴിക്കോട്: ബിഎസ്എന്‍എല്ലിനെതിരായ മൊബൈല്‍ ഫോണ്‍ വ്യാപാരികളുടെ സമരം ഒത്തുതീര്‍പ്പായതായി മൊബൈല്‍ ഫോണ്‍ റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള, ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ഒന്നരമാസമായി ബിഎസ്എന്‍എല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷക്കരിച്ചാണ് സമരം നടത്തിയത്. സംഘടനാ നേതാക്കളും കമ്പനി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പിലാണ് സമരം പിന്‍വലിക്കുന്നതെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. സമരം അവസാനിച്ചതോടെ എല്ലാ വ്യാപാരസ്ഥാപനങ്ങളിലും ബിഎസ്എന്‍എല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചു തുടങ്ങിയതായും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് രാജു സെബാസ്റ്റ്യന്‍, സെക്രട്ടറി അബ്ദുള്‍ ഖാദര്‍, അഷ്‌റഫ് അലി, ഹാരിസ് എം.എം.സി, ആഷിര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.