ഭാരതീയ വിദ്യാനികേതന്‍ ജില്ലാ ശാസ്ത്രമേള തുടങ്ങി

Tuesday 17 October 2017 9:49 pm IST

രാമനാട്ടുകര: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ ശാസ്ത്രമേള ഭാസ്‌കരീയം - 2017ന് രാമനാട്ടുകര നിവേദിത വിദ്യാപീഠത്തില്‍ തുടക്കമായി. വിദ്യാഭാരതി അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എന്‍.സി.ടി. രാജഗോപാല്‍ പതാക ഉയര്‍ത്തിയതോടെ മത്സരങ്ങള്‍ ആരംഭിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ ഭാരതീയ വിദ്യാനികേതന്‍ ജില്ല ഉപാദ്ധ്യക്ഷന്‍ കെ. പത്മനാഭന്‍ നിലവിളക്ക് തെളിയിച്ചു. മേഖലാ ശാസ്ത്ര കേന്ദ്രം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര മുനിസിപ്പല്‍ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭാരതി അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എന്‍.സി.ടി. രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. രാമനാട്ടുകര മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മണ്ണൊടി രാമദാസന്‍, കൗണ്‍സിലര്‍ കെ. പുഷ്പ, ഭാരതീയ വിദ്യാ നികേതന്‍ ജില്ലാ സെക്രട്ടറി എം. കൃഷ്ണദാസ്, നിവേദിത വിദ്യാ പീഠം സെക്രട്ടറി എ.സി. അശോകന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ യോഗാ പ്രദര്‍ശനം, ഫയര്‍ ഫോഴ്‌സിന്റെ മോക്ക് ഡ്രില്‍, കലം നിര്‍മ്മാണ പ്രദര്‍ശനം എന്നിവ നടന്നു. 40 വിദ്യാലയങ്ങളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. മെഡിക്കല്‍കോളേജ്, ശാസ്ത്ര കേന്ദ്രം, വനശ്രീ എന്നിവയുടെ സ്റ്റാളുകളും ശാസ്ത്രമേളയുടെ ഭാഗമായ പ്രദര്‍ശനത്തിലുണ്ട്. ശാസ്ത്രമേള നാളെ അവസാനിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.