മല്ല്യക്കു പറ്റിയ ജയില്‍ ഉണ്ടെന്ന് മഹാരാഷ്ട്ര

Tuesday 17 October 2017 9:59 pm IST

മുംബൈ : വിജയ് മല്ല്യയ്ക്കു പറ്റിയ ജയില്‍ മഹാരാഷ്ട്രയിലുണ്ടെന്ന് സര്‍ക്കാര്‍. മല്ല്യയെ ഇന്ത്യയ്ക്ക് മടക്കി നല്‍കണമെന്നാവശ്യപ്പെടുള്ള ഹര്‍ജിയില്‍, തന്റെ കക്ഷിക്ക് പ്രമേഹമുണ്ടെന്നുംപ്രത്യേക പരിഗണന വേണമെന്നും മല്ല്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് മഹാരാഷ്ട്രയില്‍ മികച്ച സൗകര്യമുള്ള ജയിലുണ്ടെന്ന് സര്‍ക്കാര്‍ ബ്രിട്ടീഷ് കോടതിയെ അറിയിച്ചത്. മല്ല്യ വിചാരണത്തടവുകാരനായിരിക്കുന്നിടത്തോളം കാലം ജയിലില്‍ പ്രത്യേകം ഭക്ഷണം എത്തിക്കാന്‍ സംവിധാനം ഒരുക്കാം. കേന്ദ്രം, മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിന്റെ മറുപടി ചൂണ്ടിക്കാട്ടി കോടതിയില്‍ പറഞ്ഞു. ഇന്ത്യന്‍ ജയിലുകളില്‍ സൗകര്യമില്ലെന്നാണ് മല്ല്യ വാദിച്ചത്. മഹാരാഷ്ട്ര സര്‍ക്കാര്‍ ആര്‍ഥര്‍ റോഡ് ജയിലിലെ മുറികളുടെ ചിത്രങ്ങള്‍ വരെ ബ്രിട്ടീഷ് കോടതിക്ക് അയച്ചു നല്‍കി. എസി ഒഴികെ ബ്രിട്ടനിലുള്ള ജയിലുകളിലെ സൗകര്യങ്ങള്‍ ആര്‍ഥര്‍ റോഡ് ജയിലിലുമുണ്ട്. അജ്മല്‍ കസബിനെ പാര്‍പ്പിച്ചിരുന്ന 12 ാം നമ്പര്‍ മുറിയുടെ ചിത്രങ്ങളും ബ്രിട്ടീഷ് കോടതിക്ക് നല്‍കിയ ചിത്രങ്ങളിലുണ്ട്.