മികച്ച റസിഡന്റ്‌സ് അസോസിയേഷന് 20 ലക്ഷം: കെ.ജെ. മാക്‌സി

Tuesday 17 October 2017 9:58 pm IST

മട്ടാഞ്ചേരി: സേവന രംഗത്തും പ്രവര്‍ത്തന മേഖലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കൊച്ചി നിയോജക മണ്ഡലത്തിലെ റസിഡന്റ്‌സ് അസോസിയേഷന് 20 ലക്ഷം രൂപ അവാര്‍ഡായി നല്‍കുമെന്ന് കെ.ജെ. മാക്‌സി എംഎല്‍എ. കരുവേലിപ്പടി മുതലിയാര്‍ ഭാഗം റസിഡന്റ്‌സ് അസോസിയേഷന്റെ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. അവാര്‍ഡ് തുകയായി ലഭിക്കില്ല. പകരം അവാര്‍ഡ് ലഭിച്ച റസിഡന്റ്‌സ് ആവശ്യപെടുന്ന പാലം, റോഡ് എന്നിവയടക്കമുള്ള നിര്‍മാണത്തിന് ഈ തുക വിനിയോഗിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമലാസനന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി. അസോസിയേഷന്റെ പരിധിയില്‍ സ്ഥാപിച്ച സി.സി.ക്യാമറകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കൗണ്‍സിലര്‍ വത്സല ഗിരീഷ് നിര്‍വഹിച്ചു. മുന്‍ കൗണ്‍സിലര്‍ കെ.എച്ച്.ഖാലിദ്, തോപ്പുംപടി സബ് ഇന്‍സ്‌പെക്ടര്‍ സി.ബിനു, ജനമൈത്രി സിആര്‍ഒ പി. ഷാബി, കവിത ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പി.എച്ച്. സിദ്ധീഖ് (പ്രസിഡന്റ്), എം.ഡി. അനില്‍കുമാര്‍ (വൈസ്. പ്രസി), എന്‍.എം. ഷഫീഖ് (സെക്രട്ടറി), കെ നാസര്‍ (ജോ.. സെക്രട്ടറി ) ,പി.എച്ച്.അബ്ദുല്‍ ലത്തീഫ് ( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.