സോളാര്‍ റിപ്പോര്‍ട്ട്; നിയമനടപടി സ്വീകരിക്കും: ഉമ്മന്‍ചാണ്ടി

Wednesday 18 October 2017 9:41 am IST

കണ്ണൂര്‍: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിനുവേണ്ടി നിയമനടപടി സ്വീകരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ തുടര്‍നടപടി സ്വീകരിക്കാന്‍ സാധിക്കുകയുള്ളു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അദ്ദേഹം. സോളാര്‍ കമ്മീഷനില്‍ ആരാണ് മൊഴി കൊടുത്തതെന്നോ എന്താണ് പറഞ്ഞതെന്നോ വ്യക്തമല്ല. ഏത് തരത്തിലുള്ള അന്വേഷണത്തെയും ഭയപ്പെടുന്നില്ല. തെറ്റു ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യമുണ്ട്. സോളാര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ടി.കെ.ഹംസ വേങ്ങരയില്‍ നടത്തിയ പരാമര്‍ശത്തിന് മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രി ഔദ്യോഗികമായി പറയുന്നതിന് മുമ്പ് തന്നെ ഹംസ കാര്യങ്ങളറിഞ്ഞിരുന്നു. കേസിനെ രാഷ്ട്രീയമായും ധാര്‍മ്മികമായും തന്നെ നേരിടും. ഇതുസംബന്ധിച്ച് പാര്‍ട്ടി തന്നെ നിലപാടെടുക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.