സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളാവാം

Tuesday 17 October 2017 10:19 pm IST

തൃശൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ വകുപ്പ് മുഖേന നടപ്പാക്കുന്ന സൗജന്യ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ അംഗത്വരജിസ്‌ട്രേഷന്‍ അക്ഷയ, കുടുംബശ്രീ, ഉന്നതി കേന്ദ്രങ്ങളില്‍ ആരംഭിച്ചു. ഒക്‌ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാം. ആര്‍.എസ്.ബി.വൈ, ചിസ് പദ്ധതി പ്രകാരം ഈ വര്‍ഷം ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് എടുക്കാന്‍ കഴിയാതെവന്ന കുടുംബങ്ങള്‍ക്കും രജിസ്‌ട്രേഷന് അവസരമുണ്ട്. ഇക്കുറി കാര്‍ഡ് പുതുക്കിയ കുടുംബങ്ങള്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഇവ പുതുക്കേണ്ട തീയതി പിന്നീടറിയിക്കും. അക്ഷയ കേന്ദ്രത്തില്‍ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കേണ്ടതില്ല. എ.എ.വൈ, മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഉടമകള്‍ (മഞ്ഞ, പിങ്ക് നിറത്തിലുളള റേഷന്‍ കാര്‍ഡ്), ആയിരം രൂപയില്‍ കുറവ് മാസപെന്‍ഷന്‍ കിട്ടുന്ന ഇ.പി.എഫ് പെന്‍ഷന്‍കാര്‍, സര്‍ക്കാരിന്റെ വിവിധ ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളളവര്‍, ഇവയിലെ പെന്‍ഷന്‍കാര്‍, തെരുവുകച്ചവടക്കാര്‍, ബീഡി തൊഴിലാളികള്‍, ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ 15 ദിവസമെങ്കിലും പണിയെടുത്തവര്‍, ശുചീകരണ തൊഴിലാളികള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍, മത്സ്യത്താഴിലാളികള്‍, ആശ്രയ കുടുംബങ്ങള്‍, അങ്കണവാടി തൊഴിലാളികള്‍-സഹായികള്‍, കളിമണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍, മരംകയറ്റ തൊഴിലാളികള്‍, വികലാംഗര്‍ ഉള്‍പ്പെട്ട പാവപ്പെട്ട കുടുംബങ്ങള്‍, സാമൂഹിക ക്ഷേമനിധി, വികലാംഗര്‍ ഉള്‍പ്പെട്ട പാവപ്പെട്ട കുടുംബങ്ങള്‍, സാമൂഹിക ക്ഷേമനിധി വകുപ്പില്‍ നിന്ന് വാര്‍ദ്ധ്യകാല പെന്‍ഷന്‍ വിധവ പെന്‍ഷന്‍ വാങ്ങുന്നവര്‍, അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍, എച്ച്.ഐ.വി ബാധിതര്‍ എന്നിവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. ഇത് വഴി കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ക്ക് 30000 രൂപയുടെ സൗജന്യ ചികിത്സ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, സഹകരണ, സ്വകാര്യ ആശുപത്രികള്‍ വഴി ലഭിക്കും. ഇതിനു പുറമേ 60 വയസ്സിനു മുകളില്‍ പ്രായമുളള ഓരോ മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രത്യേകമായി 30000 രൂപയുടെ അധിക സൗജന്യ ചികിത്സയും ഹൃദയം, വൃക്ക, കരള്‍, തലച്ചോര്‍ എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍, കാന്‍സര്‍, അപകടം പോലുളള ട്രോമാകെയര്‍ എന്നിവയ്ക്ക് 70000 രൂപയുടെ അധിക സൗജന്യ ചികിത്സയും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.