നെടുമ്പാള്‍ : കോന്തിപുലത്ത് നിയന്ത്രണം വിട്ട കാര്‍ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
നെല്ലിയാമ്പതിയില്‍ നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. വെള്ളാങ്കല്ലൂര്‍ വെളയനാട് മാമ്പിള്ളി വീട്ടില്‍ ജോണ്സണ്, ഭാര്യ മേരി, മകന് ജോമോന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ മാപ്രാണത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു അപകടം. കാറിന്റെ മുന്‍ഭാഗം വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. എന്നാല്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞതിനാല്‍ ദുരന്തം ഒഴിവായി.
യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പുതുക്കാട് പോലീസ് സ്ഥലത്തെത്തി. രാത്രി ഒന്‍പതുമണിയോടെ ക്രെയിന്‍ ഉപയോഗിച്ച് കാര്‍ ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: