വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകത്തിലെ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം: ഹസന്‍

Tuesday 17 October 2017 10:22 pm IST

തിരുവനന്തപുരം : വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രിക്കുള്ള പങ്ക് അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് അക്കാര്യം അന്വേഷിക്കണമെന്ന് ഹസന്‍ ആവശ്യപ്പെട്ടത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കാതെ പിടിവാശി കാണിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സംശയം ജനിപ്പിക്കുന്നു. ഇതുസംബന്ധിച്ച് വി.ഡി. സതീശന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണ്. ഹര്‍ത്താലിനോട് വിയോജിക്കുന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.