കോട്ടയം: മെത്രാന് കായല്‍ നെല്‍കൃഷി രണ്ടാം വര്‍ഷത്തെ വിത കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.ഗുണകരമല്ലാത്ത ബാങ്ക് അക്കൗണ്ടുകള്‍ പിന്‍വലിക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
നെല്ല് സംഭരണത്തിന്റെ തുക കര്‍ഷകര്‍ക്ക് കാലതാമസം കൂടാതെ ലഭ്യമാക്കുക എന്നത് സര്‍ക്കാര്‍ നയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ സുനില്‍ കുമാര്‍ എ.എം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി മൈക്കിള്‍, കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോന്‍, സി. കെ ശശിധരന്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുമ ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: