തലശ്ശേരി: വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസനകളെ പ്രോല്‍സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉപജില്ലാ സര്‍ഗ്ഗോത്സവം കൊടുവള്ളി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ പി.പി. സാജിദ ടീച്ചരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടികള്‍ കഥാകൃത്ത് പ്രേമജ ഹരീന്ദ്രന്‍ ഉത്ഘാടനം ചെയ്തു. എഇഒ പി.പി.സനകന്‍ ആ മുഖഭാഷണം നടത്തി. ക്ലാസ് സ്കൂള്‍ തല ശില്പശാലകളില് മികവ് തെളിയിച്ച ഉപജില്ലയിലെ 400 ഓളം വിദ്യാര്‍ത്ഥികളാണ് സര്‍ഗോത്സവത്തില്‍ പങ്കെടുത്തത് ഉദ്ഘാടന സമ്മേളനത്തിന് ശേഷം ആറ് മേഖലകളിലായി ശില്പശാലയും പിന്നീട് സെമിനാറും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: