നിയന്ത്രണം വിട്ട ലോറിയിടിച്ച് മതില്‍ തകര്‍ന്നു

Tuesday 17 October 2017 10:59 pm IST

മട്ടന്നൂര്‍: നിയന്ത്രണം വിട്ട ലോറിയിടിച്ച് സ്‌കൂളിനോട് ചേര്‍ന്നുള്ള മതില്‍ തകര്‍ന്നു. അഞ്ചരക്കണ്ടി ഭാഗത്ത് നിന്നു മട്ടന്നൂരിലേക്ക് വരികയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് നിയന്ത്രണം വിട്ട് കല്ലേരിക്കര എല്‍.പി സ്‌കൂളിന്റെ മതിലില്‍ ഇടിച്ചത്. ഇന്നലെ വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം. അമിത വേഗതയില്‍ വരികയായിരുന്ന ലോറി സ്‌കൂളിനു സമീപം റോഡില്‍ ബംപ് കണ്ടതിനെത്തുടര്‍ന്ന് ബ്രേക്കിട്ടതാണത്രേ നിയന്ത്രണം വിടാന്‍ കാരണം. മികച്ച റോഡായതിനാല്‍ റോഡരികില്‍ സ്‌കൂള്‍ ഉള്ളത് മനസ്സിലാക്കാത്ത െ്രെഡവര്‍മാര്‍ അമിതവേഗത്തിലാണ് ഇതുവഴി വാഹനം ഓടിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.