കുടക്: മടിക്കേരി ടൗണിലെ വിവിധസ്ഥലങ്ങളില്‍ നിന്നായി ബൈക്കുകള്‍ മോഷ്ടിച്ച മലയാളികളായ മൂന്ന് യുവാക്കളെ മടിക്കേരിയില്‍ വെച്ച് പോലീസ് പിടികൂടി . കാസര്‍ഗോഡ് സ്വദേശികളായ ലത്തീഫ് (19), ഇജാസ് (19), ഫയാസ് (19) എന്നിവരെയാണ് മടിക്കേരി ടൗണ്‍ പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞദിവസം മടിക്കേരി രാജാസ്ട്രീറ്റ് റോഡില്‍ കെഎല്‍ 14 ക്യൂ 3073 നമ്പര്‍ കാറില്‍ പോവുകയായിരുന്ന ഇവരെ പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നും ടൗണിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും മൂന്നു ബൈക്കുകള്‍ മോഷ്ടിച്ച് കാസര്‍ഗോഡ് കൊണ്ടുപോയി വിറ്റതായി ഇവര്‍ പോലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് ഇവര്‍ വാഹനം വിറ്റെന്ന് പറഞ്ഞ സ്ഥലങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇവ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. മടിക്കേരി ടൗണ്‍ എസ്ഐ വെങ്കിട്ടറമണ, എഎസ്ഐമാരായ കെ.ഒ.രമേഷ്, എസ്.എസ്.ശ്രീനിവാസ് എന്നിവരുടെ നേത്വത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: