കണ്ണൂര്‍: ജിഎസ്ടിക്കെതിരെ നവംബര്‍ 1 ന് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന കടയടക്കല്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡണ്ട് വി.കെ.സി.മമ്മദ് കോയ പറഞ്ഞു. വാക്കിന് സ്ഥിരതയില്ലാത്തവരാണ് ഏകോപനസമിതിക്കാര്‍. സമരം നടത്തുമെന്ന് പറയുകയും തലേദിവസം പിന്‍വലിക്കുകയും ചെയ്യുകയാണ് ഇവരുടെ പതിവെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരി വ്യവസായി സമിതി കണ്ണൂര്‍ ഏരിയാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.വി.സലീം അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: