ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

Tuesday 17 October 2017 11:01 pm IST

ശ്രീകണ്ഠാപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഇരുപതിലധികം പേരില്‍ നിന്നും 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. പയ്യാവൂര്‍ പൈസക്കരി സ്വദേശിയും പൊന്നുംപറമ്പില്‍ വാഹനസര്‍വ്വീസ് സ്ഥാപന നടത്തിപ്പുകാരനുമായ കൊള്ളിനാല്‍ ഷിജുമോനെ(44)യാണ് പയ്യാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സിങ്കപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ ശമ്പളമുള്ള ജോലി നല്‍കാമെന്ന് പറഞ്ഞ് പയ്യാവൂരിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി പേരില്‍ നിന്നും പണം തട്ടിയെടുത്തുവെന്നാണ് കേസ്. ഒന്നരലക്ഷം മുതല്‍ 3 ലക്ഷം രൂപ വരെയാണ് പലരില്‍ നിന്നും തട്ടിയെടുത്തത്. ആടാംപാറയിലെ ഉണ്ടപ്രാക്കല്‍ വര്‍ഗ്ഗീസ് എന്ന ജോയിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.