ആരോഗ്യ ഇന്‍ഷൂറന്‍സ് രജിസ്‌ട്രേഷന്‍

Tuesday 17 October 2017 11:02 pm IST

കണ്ണൂര്‍: സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ 2018-19 വര്‍ഷത്തെ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് നല്‍കുന്നതിനുളള രജിസ്‌ട്രേഷന്‍ 31 വരെ അക്ഷയകേന്ദ്രങ്ങള്‍/കുടുംബശ്രീ ഉന്നതി കേന്ദ്രങ്ങള്‍ വഴി നടക്കും. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുളളവര്‍ക്ക് മറ്റു വിഭാഗങ്ങളില്‍പ്പെടാതെ അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍, മത്സ്യതൊഴിലാളികള്‍, തെരഞ്ഞെടുക്കപ്പെട്ട ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍/പെന്‍ഷന്‍കാര്‍, അങ്കണവാടി-ആശാ പ്രവര്‍ത്തകര്‍, ആശ്രയ കുടുംബങ്ങള്‍, തൊഴിലുറപ്പ് പദ്ധതിയില്‍ 15 ദിവസമെങ്കിലും പണിയെടുത്തവര്‍, ഗാര്‍ഹിക തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍, അംഗപരിമിതര്‍, ടാക്‌സി-ഓട്ടോ ഡ്രൈവര്‍മാര്‍, വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍, അഗതിമന്ദിരത്തിലെ അന്തേവാസികള്‍, ആക്രി-പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, പാറമട തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളില്‍പെട്ടവരുടെ കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡിലെ വരുമാന പരിധിയില്ലാതെ രജിസ്റ്റര്‍ ചെയ്യാം. 2017-18 വര്‍ഷത്തില്‍ ഫോട്ടോ എടുത്ത് കാര്‍ഡ് കൈപ്പറ്റിയവരും, പുതുക്കിയവരും അപേക്ഷിക്കേണ്ടതില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.