കണ്ണൂര്‍: യുഡിഎഫ് നടത്തിയ ഹര്‍ത്താലില്‍ ജോലിക്ക് ഹാജരായ സര്‍ക്കാര്‍ ജീവനക്കാരെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് സംഭവത്തില്‍ എന്‍ജിഒ സംഘ് ജില്ലാ സമിതി പ്രതിഷേധിച്ചു. ഇരിട്ടി താലൂക്ക് ഓഫീസിലും കോളാരി വില്ലേജ് ഓഫീസിലുമാണ് ജോലിക്കെത്തിയ ജീവനക്കാരെ യുഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തിലെ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് പി.കെ.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.മധുസൂദനന്, ജില്ലാ സെക്രട്ടറി സജീവന് ചാത്തോത്ത്, സി.രമേശന്, എം.രാജീവന്, കെ.കെ.സന്തോഷ്, കെ.വി.നന്ദകുമാര്‍, എം.നാരായണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: