ഭീകരര്‍ വധിച്ച പിഡിപി നേതാവിന്റെ വീട് കത്തിച്ചു

Tuesday 17 October 2017 11:52 pm IST

ശ്രീനഗര്‍: കഴിഞ്ഞ ദിവസം ഭീകരര്‍ കൊന്ന പിഡിപി നേതാവ് മുഹമ്മദ് റംസാന്‍ ഷെയ്ഖിന്റെ വീട് ഒരു കൂട്ടം ആള്‍ക്കാര്‍ കത്തിച്ചു. വീട്ടിലുണ്ടായിരുന്നവരെ പോലീസ് രക്ഷപെടുത്തി. ഷെയ്ഖിനെ കൊന്ന ഭീകരന്‍ ഷൗക്കത്ത് ഫലാഹിയുടെ ശവസംസ്‌ക്കാരത്തിനു ശേഷമാണ് തെക്കന്‍ ഷോപ്പിയാനിലെ മുഹമ്മദ് റംസാന്റെ വീട് കത്തിച്ചത്.