തിരുവനന്തപുരം: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനവും വളര്‍ച്ചയുമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. രാജ്യവളര്ച്ചയ്ക്കൊപ്പം നില്ക്കാന് കഴിയുമോവെന്ന് ചിന്തിക്കണം. രാജ്യത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും സമാധാനത്തിനുംവേണ്ടി എന്‍ഡിഎ പിന്തുണയ്ക്കണം. ബിജെപിയുടെ ജനരക്ഷായാത്രയ്ക്ക് ആശംസ അര്‍പ്പിച്ചുകൊണ്ട് തുഷാര്‍ പറഞ്ഞു.
സമാധാനപ്രേമികളും ജനാധിപത്യവിശ്വാസികളുമാണ് മലയാളികള്‍. അക്രമത്തിന്റെ രാഷ്ട്രീയം കേരളക്കരയില്‍ നിന്നുമില്ലാതാക്കണം. ജനരക്ഷായാത്ര അതിനുള്ളതായിരുന്നു. യാത്രയുടെ വിജയം ജനം സമാധാനം ആഗ്രഹിക്കുന്നുവെന്ന് അടിവരയിടുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നും ദേശീയ ജനാധിപത്യസഖ്യത്തിന് എംപിമാരു ഉണ്ടാവുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ജനരക്ഷായാത്ര യൂണിവേഴ്സിറ്റി കോളേജിനുമുന്നില്‍ എത്തിയപ്പോള്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ നൂറുക്കണക്കിന് ബിഡിജെഎസ് പ്രവര്‍ത്തകര്‍ ജാഥയായി എത്തി അഭിവാദ്യം അര്‍പ്പിച്ചു. അമിത്ഷായെയും കുമ്മനം രാജശേഖരനെയും പൂക്കള്‍ വിതറി സ്വീകരിച്ചു. തുടര്‍ന്ന് നേതാക്കള്‍ യാത്രയ്ക്കൊപ്പം അണിചേരുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: