ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നതിലും വീഴ്ച

Wednesday 18 October 2017 1:14 am IST

കൊച്ചി: ഭിന്നശേഷിക്കാര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ നല്‍കുന്നതിലും കേരളം വീഴ്ച വരുത്തി. 7597 ഭിന്നശേഷിക്കാരാണ് തൊഴിലിനായി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, ഇതുവരെ 977 പേര്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കിയത്. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് മന്ത്രിമാര്‍ വാതോരാതെ പ്രസംഗിക്കുമ്പോഴാണ് തൊഴിലുറപ്പില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ഈ ദുരിതം.