വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ച് ട്രംപ്

Wednesday 18 October 2017 11:21 am IST

വാഷിങ്ടണ്‍: പതിവ് തെറ്റിക്കാതെ ഇത്തവണയും വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ നടന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങള്‍. ഇന്ത്യന്‍ അമേരിക്കന്‍ അംഗങ്ങളായ നിക്കി ഹെയ്‌ലി, സീമ വെര്‍മ്മ എന്നിവര്‍ക്കൊപ്പം വൈറ്റ് ഹൗസിലെ ഓവല്‍ ഹൗസില്‍ വച്ചായിരുന്നു ദീപാവലി ആഘോഷങ്ങള്‍ നടന്നത്. ഉപദേഷ്ടാവും മകളുമായ ഇവാങ്കാ ട്രംപും ഇവര്‍ക്കൊപ്പം പങ്കുചേര്‍ന്നു. ഇവര്‍ക്ക് പുറമെ, യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അജിത് പൈ, പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ എന്നിവരും ആഘോഷങ്ങളില്‍ പങ്കെടുത്തു. ട്രംപ് സ്ഥാനാര്‍ത്ഥിയായിരുന്ന കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ദിനത്തില്‍ മകള്‍ ഇവാങ്ക വിര്‍ജീനിയയിലും ഫ്‌ലോറിഡയിലുമുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ന്യൂജേഴ്‌സിയില്‍ ഇന്ത്യന്‍ അമേരിക്കന്‍ സംഘത്തിന്റെ പൊതു സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. മുന്‍ഗാമിയായ ബാരക് ഒബാമയും നേരത്തെ ദീപാവലി ആഘോഷങ്ങള്‍ നടത്തിയിരുന്നു. വൈറ്റ് ഹൗസിലെ ഈസ്റ്റ് റൂക്കില്‍ വച്ചായിരുന്നു ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.