വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം വീണ്ടും; 4 പേര്‍ക്ക് പരിക്ക്

Wednesday 18 October 2017 10:53 am IST

ശ്രീ‍നഗര്‍: ജമ്മു കശ്മീരിലെ മെന്ദറില്‍ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. വെടിവയ്പില്‍ നാല് പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയായിരുന്നു ആക്രമണം. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തിയിലെ സ്കൂളുകൾക്ക് അധികൃതർ അവധി നല്‍കി. രണ്ട് ദിവസം മുമ്പും നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ഇതില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടു പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ഭീംബര്‍ ഗലി സെക്ടറില്‍ ഓട്ടോമാറ്റിക് തോക്കുകളും മോര്‍ട്ടാറുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. പാക്ക് ആക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടി നല്‍കിയിരുന്നു. ഇന്നത്തെ ആക്രമണത്തോടെ അഞ്ച് ദിവസത്തിനിടെ പാക് വെടിവയ്പില്‍ പരിക്കേറ്റവരുടെ എണ്ണം പതിനാലായി.