വായു മലിനീകരണം; ദു:ഖിതനായി സേവാഗ്

Wednesday 18 October 2017 12:19 pm IST

ന്യൂദല്‍ഹി: ക്രിക്കറ്റ് കളിക്കുമ്പോഴും കമന്ററി പറയുമ്പോഴും എന്തിന്, സമൂഹമാധ്യമങ്ങളില്‍ വിമര്‍ശകരുടെ വയടപ്പിച്ച് ചുട്ടമറുപടി നല്‍കുമ്പോഴും വീരേന്ദ്ര സേവാഗിന്റെ മുഖത്ത് ഒരു പുഞ്ചിരി നിഴലിച്ചിരുന്നു. എന്നാല്‍ ദീപാവലി ആഘോഷങ്ങള്‍ ആഹ്ലാദപൂര്‍വ്വം കൊണ്ടാടേണ്ട ഈ വേളയില്‍ അദ്ദേഹത്തിന്റെ മുഖത്ത് നിഴലിക്കുന്നത് ദു:ഖമാണ്. അതിന് കാരണം അദ്ദേഹം തന്നെ പകര്‍ത്തിയ ഒരു ചിത്രമാണ്. ദേശീയപാതയിലൂടെ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് അദ്ദേഹം ചിത്രം പകര്‍ത്തിയത്. മൈതാനം കത്തിപടരുന്നതും തുടര്‍ന്ന് പുകപടലങ്ങളാല്‍ അന്തരീക്ഷം വായു മലിനീകരണത്തിന്റെ പിടിയിലാവുന്നതുമണ് സേവാഗ് പകര്‍ത്തിയ ചിത്രം. 'പഞ്ചാബിലും ഹരിയാനയിലും പതിവായി കാണുന്ന ഈ കാഴ്ചയില്‍ ദു:ഖമുണ്ട്. ഇത് പരിഹരിക്കുന്നതിനും മലിനീകരണം തടയാനും സഹായിക്കുന്നതിനുള്ള നടപടികള്‍ ആവശ്യമാണ് ' എന്ന സന്ദേശത്തോടു കൂടി സേവാഗ് ഈ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. https://twitter.com/virendersehwag/status/920366564372725760  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.