ജീന്‍സ് ധരിച്ചു; മലാലയ്ക്ക് ട്രോളര്‍മാരുടെ വിമര്‍ശനം

Wednesday 18 October 2017 12:45 pm IST

ബ്രിട്ടണ്‍: സമാധാന നൊബേല്‍ ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മലാല യൂസഫ് സായിക്ക് ട്രാളര്‍മാരുടെ വിമര്‍ശനം. വസ്ത്രധാരണത്തില്‍ മലാല സ്വീകരിച്ച വ്യത്യാസമാണ് ട്രോളര്‍മാരെ ചൊടിപ്പിച്ചത്. ജീന്‍സും ബൂട്ട്‌സും ബോംബര്‍ ജാക്കറ്റും ധരിച്ച മലാലയുടെ സര്‍വ്വകലാശാലയിലെ ആദ്യ ആഴ്ചകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ശിരസ്സില്‍ ദുപ്പട്ടയും മലാല ധരിച്ചിട്ടുണ്ട്. ഇത് ബ്രിട്ടണില്‍ താമസം തുടങ്ങിയത് മുതല്‍ മലാല അനുവര്‍ത്തിക്കുന്നതാണ്. 2014ലാണ് മലാല സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയത്. ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സമാധാനത്തിനുള്ള നൊബേല്‍ നേടിയ ആളാണ് മലാല. 17ാം വയസിലായിരുന്നു മലാലയുടെ പുരസ്‌കാര നേട്ടം. പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില്‍ താലിബാന്‍ ഭീകരരുടെ വെടിയേറ്റതോടെയാണ് മലാല ലോകശ്രദ്ധയില്‍ പെടുന്നത്. സമാധാനത്തിന്റെയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെയുമെല്ലാം ആഗോളപ്രചാരകനായി മലാല മാറി. പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതിയുടെയും ലോകസമാധാനത്തിന്റെയും ഐക്യരാഷ്ട്രസഭാ അംബാസിഡറാണിപ്പോള്‍ മലാല. സമാധാന നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായിക്ക് കനേഡിയന്‍ സര്‍ക്കാര്‍ പൗരത്വം നല്‍കി ആദരിച്ചിരുന്നു. ബഹുമാനസൂചകമായി കനേഡിയന്‍ പൗരത്വം ലഭിക്കുന്ന ആറാമത്തെയും ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയുമാണ് മലാല. https://twitter.com/Waqas6671/status/919643328358035456