മമത ജന്മനാ ധിക്കാരി; തന്നെ അവഹേളിച്ചു: പ്രണബ്

Wednesday 18 October 2017 1:04 pm IST

ന്യൂദല്‍ഹി: ജന്മനാ ധിക്കാരിയായ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. യോജിപ്പിന്റെ വര്‍ഷങ്ങള്‍ എന്ന പുസ്തകത്തിലാണ് പ്രണബ് ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നത്. അവരുടെ ചുറ്റും പ്രകാശത്തിന്റെ ഒരു ആവരണമുണ്ട്. അതിനെക്കുറിച്ച് വിശദീകരിക്കാന്‍ നമുക്ക് ആവില്ല. എന്നാല്‍ അത് അവഗണിക്കാനും കഴിയില്ല. 1992ല്‍ നടന്ന സംഘടനാ തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശദീകരിക്കവെ മമത ബാനര്‍ജി ജന്മനാ ഒരു ധിക്കാരിയായിരുന്നു എന്ന് എഴുതുന്നു. സംഘടനാതലത്തില്‍ ഇരുവര്‍ക്കുമിടയില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചും അസ്വാരാസ്യങ്ങളെക്കുറിച്ചും പുസ്തകത്തില്‍ തുറന്നുപറയുന്നുണ്ട്. പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ സോമന്‍ മിത്രയോട് നേരിയ ഭൂരിപക്ഷത്തില്‍ തോറ്റതിന് തന്നോട് മമത കയര്‍ത്തു. ഫലം വന്നപ്പോള്‍ ' താങ്കള്‍ക്ക് സന്തോഷമായില്ലേ? താങ്കളുടെ ആഗ്രഹം സഫലമായില്ലേ? എന്നായിരുന്നു ദ്വേഷ്യത്തോടെ മമത ചോദിച്ചത് എന്നും പുസ്തകത്തില്‍ പറയുന്നു.