തിരുവനന്തപുരം: വഴുതയ്ക്കാട് സര്‍ക്കാര്‍ വനിതാകോളേജിലെ തെരുവുനായ ശല്യം അവസാനിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ആവശ്യമായ നടപടി സ്വീകരിച്ചശേഷം പൊതുവിദ്യാഭ്യാസ സെക്രട്ടറിയും നഗരസഭാ സെക്രട്ടറിയും ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആക്റ്റിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
ഗവ. വനിതാകോളേജിലെ സാമ്പത്തികശാസ്ത്രവിഭാഗം മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനികളായ എസ്. തൃപ്തിരാജ്, എല്‍.എസ്. ദിവ്യ, എം.ജെ. ഗോപിക എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഒരു കൂട്ടം നായ്ക്കള്‍ പഠനസമയത്ത് ക്ലാസ്സ് മുറികളില്‍ കയറിവരാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. ക്ലാസ്സില്ലാത്ത സമയത്ത് ക്ലാസ്സ് മുറികള്‍ വൃത്തികേടാക്കാറുണ്ട്. ക്ലാസില്‍ പ്രസവിക്കുന്ന നായ്ക്കളുണ്ടെന്നും പരാതിയില്‍ പറയുന്നു. നായ്ക്കുഞ്ഞുങ്ങളെ എടുത്ത് ക്ലാസ്സിന് പുറത്തിട്ട ശേഷം പഠിക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് എഐഎസ്എഫ് നേതാക്കളായ വിദ്യാര്‍ഥിനികളുടെ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: