തിരുവനന്തപുരം: തുഞ്ചന്‍ സ്മാരകസമിതിയുടെയും എഴുത്തച്ഛന് നാഷണല്‍ അക്കാദമിയുടെയും ജനറല്‍സെക്രട്ടറിയായി സുധ എം. ഹരികുമാറിനെ തെരഞ്ഞെടുത്തു. തുഞ്ചന്‍ സ്മാരകസമിതിയുടെയും എഴുത്തച്ഛന് നാഷണല്‍ അക്കാദമിയുടെയും ജനറല്‍സെക്രട്ടറിയും കിളിപ്പാട്ട് മാസിക എഡിറ്ററുമായിരുന്ന ടി.ജി. ഹരികുമാറിന്റെ അകാലനിര്യാണത്തെ തുടര്‍ന്നാണ് ഭാര്യയായ സുധ എം. ഹരികുമാറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സംയുക്തയോഗം ഐകകണ്ഠേ്യന തെരഞ്ഞെടുത്തത്. നിലവില്‍ തുഞ്ചന്‍ സ്മാരകസമിതിയുടെ വനിതാവിഭാഗം അധ്യക്ഷതയാണ് സുധ ഹരികുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: