സംസ്ഥാനത്ത് കാട്ടുനീതി : ചൗബേ

Wednesday 18 October 2017 2:31 pm IST

തിരുവനന്തപുരം: കേരളത്തില്‍ ജനാധിപത്യമല്ല കാട്ടുനീതിയാണ് നടപ്പാക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാര്‍ ചൗബേ. പട്ടത്തു നിന്നാരംഭിച്ച ജനരക്ഷായാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായി മാറി. വാടിക്കല്‍ രാമകൃഷ്ണനെ കൊന്ന കേസിലെ പ്രതിയാണ് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ദിനംപ്രതി അക്രമം വര്‍ധിക്കുന്നു. ഇടതുപക്ഷം എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ അക്രമങ്ങള്‍ക്ക് കുറവില്ല. ഇതില്‍ ഇരയാകുന്നത് സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. കണ്ണൂര്‍ മോഡല്‍ അക്രമങ്ങള്‍ കേരളം മുഴുവന്‍ വ്യാപിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സ്വാതന്ത്ര്യം നേടിയതുമുതല്‍ സംഘപരിവാറിനെതിരെ സിപിഎം അക്രമം തുടങ്ങിയതാണ്. ഇപ്പോഴും അത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ രണ്ടാമത് സര്‍സംഘചാലകയായിരുന്ന ഗുരുജി കേരളത്തില്‍ എത്തിയപ്പോഴും അക്രമം അഴിച്ചുവിടാന്‍ സിപിഎം മടിച്ചില്ല. അതും രണ്ടുതവണ. കൂടാതെ 1969 ല്‍ സ്വാമി ചിന്മായാനന്ദന് നേരെയും അക്രമം നടത്തി. മുഖ്യമന്ത്രിയുടെ ജില്ലയില്‍മാത്രം നൂറിലധികം കൊലപാതകങ്ങളാണ് സിപിഎം നടത്തിയത്. ഇതിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്നതായിരുന്നു ജനരക്ഷായാത്രയെന്നും അദ്ദേഹം പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.