ജനരക്ഷായാത്രയിലും സ്വച്ഛ് ഭാരത്

Wednesday 18 October 2017 2:33 pm IST

തിരുവനന്തപുരം: ജനരക്ഷായാത്രയിലും വേറിട്ട പ്രവര്‍ത്തനവുമായി യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മറ്റി. ഇന്നലെ ശ്രീകാര്യത്ത് നിന്ന് ജനരക്ഷായാത്ര ആരംഭിച്ചത് മുതല്‍ പുത്തരിക്കണ്ടം മൈതാനത്ത് യാത്ര സമാപിക്കും വരെ കടന്നുപോയ സ്ഥലങ്ങളിലെ മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്ത് സ്വച്ഛ് ഭാരതില്‍ അണിചേരുകയായിരുന്നു പ്രവര്‍ത്തകര്‍. ഇരുപത്തിയഞ്ചോളം യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. യാത്രയില്‍ കൊടിതോരണങ്ങള്‍ക്ക് ഉപയോഗിച്ച തടിക്കഷ്ണങ്ങളും അതോടൊപ്പം കുടിവെള്ളത്തിന്റെ കവറുകളും പൂര്‍ണമായി നീക്കംചെയ്തു. ജാഥ കടന്നുപോകുന്ന ഓരോ വഴിയും നിമിഷങ്ങള്‍ക്കകം തന്നെ പ്രവര്‍ത്തകര്‍ വ്യത്തിയാക്കി. തലസ്ഥാന നഗരം മറ്റെല്ലാ ജാഥകള്‍ കഴിയുമ്പോഴും മാലിന്യ കൂമ്പാരമാവുന്നതാണ് പതിവ്. പിറ്റേന്ന് നഗരസഭയാണ് മാലിന്യം നീക്കം ചെയ്യുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.