പാക്ക് വെടിവയ്പ്പില്‍ ഏഴു പേര്‍ക്ക് പരിക്ക്

Wednesday 18 October 2017 5:38 pm IST

ശ്രീനഗര്‍; അതിര്‍ത്തിയിലെ ജനവാസ മേഖലയിലേക്ക് പാക്ക് വെടിവയ്പ്പ്. ഏഴു പേര്‍ക്ക് പരിക്കേറ്റു. മൂന്നു കാറുകള്‍ തകര്‍ന്നു. രാവിലെ ഏഴു മണിയോടെ സന്ദോട്ടെ ബസൂനിക്കടുത്ത് ഭീംഭര്‍ ഗലിയിലാണ് പാക്ക് വെടിവയ്പ്പ് ഉണ്ടായത്. മൂന്നു തൊഴിലാളികള്‍ക്കും പരിക്കുണ്ട്. പരിക്കേറ്റ ഒരാള്‍ ധരതി ഗ്രാമത്തിലെ മൊഹമ്മദ് ആയാസ് അഹമ്മദാണ്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. വെടിവയ്പ്പും തിരിച്ചടിയും പതിനൊന്നു മണിവരെ തുടര്‍ന്നു.